സമർപ്പിതരോടുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് എ. കെ. സി. സി. പാലായിൽ പ്രതിഷേധ പ്രകടനം നടത്തി
ഭാരതത്തിലെ കത്തോലിക്കർ നേരിടുന്ന ഭരണഘടന സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെയും ന്യൂനപക്ഷ അവകാശങ്ങൾ കാറ്റിൽ പറത്തുന്നതിന് എതിരെയും നടന്ന ശക്തമായ പ്രതിഷേധ
റാലിയാണ് പാലായിൽ കാണാൻ സാധിച്ചത്. എ കെ സി സി പാലാ ഡയറക്ടർ ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാലാ രുപതാ പ്രസിഡന്റ് ഇമ്മാനുവൽ നീധിരി പ്രതിഷേധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ.
ഇതൊരു സൂചന പ്രതിഷേധ റാലിയാണ് എന്നും ഇങ്ങനെയുള്ള അതിക്രമങ്ങൾ തുടർന്നാൽ കൂടുതൽ ശക്തമായ പ്രതികരിക്കാൻ കത്തോലിക്കാ കോൺഗ്രസ് തീരുമാനിച്ചു.
