അജിത്ത് പവാറിന്റെ മരണത്തിൽ വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കാൻ എൻസിപി ശരദ് പവാർ വിഭാഗം നീക്കം തുടങ്ങി. അജിത് പവാറിൻറെ അനന്തരവൻ കൂടിയായ രോഹിത് പവാർ ഡൽഹിയിലും വാർത്താസമ്മേളനം നടത്തും. അതേസമയം അജിത് പവാറിന്റെ ഭാര്യയും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ സുനേത്രാ പവാർ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും.
അപകടത്തിൽ ചോദ്യങ്ങളുമായി അനന്തരവൻ രോഹിത് പവാർ രംഗത്തെത്തി. വിമാനത്തിന് സാങ്കേതിക പ്രശ്നമാണോ എന്നുള്ളത് പരിശോധിക്കണം. വിമാനം പറന്നുയരുന്നതിനു മുൻപ് എന്തുകൊണ്ട് സുരക്ഷാ പരിശോധന പൂർത്തിയാക്കിയില്ല.
വിമാന അപകടത്തിന്റെ ദൃശ്യങ്ങൾ അടക്കം കാട്ടിയാണ് രോഹിത് പവാറിന്റെ ആരോപണം. അവസാന നിമിഷം പൈലറ്റിനെ മാറ്റിയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണം. രണ്ടുവർഷം മുമ്പ് മഹാരാഷ്ട്രയിൽ നടന്ന അപകടത്തെപ്പറ്റി യാതൊരു അന്വേഷണം നടത്തിയിട്ടില്ലെന്ന് രോഹിത് പവാർ പറഞ്ഞു.












