കേരള സർവകലാശാലയിൽ എഐഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാൻ തയ്യാറാകാത്തതോടെ എഐഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സർവകലാശാല വി സി
ഡോ.മോഹനൻ കുന്നുമ്മൽ എത്തുന്നതിന് മുന്നോടിയായാണ് പ്രതിഷേധം. എഐഎസ്എഫിന് പുറമെ ഡിവൈഎഫ്ഐയും എസ്എഫ്ഐ പ്രവർത്തകരും സർവകലാശാല ആസ്ഥാനത്ത് എത്തിയിരുന്നു. വൻ പൊലീസ് സന്നാഹമായിരുന്നു ഇന്ന് സർവകലാശാലയ്ക്ക് മുന്നിൽ
ഉണ്ടായിരുന്നത്. അതിനിടെ വൈസ് ചാൻസലറുടെ നിർദേശത്തെ അവഗണിച്ച് കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ സർവകലശാല ആസ്ഥാനത്തെത്തി.












