മാര്‍ച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികള്‍. വേനലവധിയും പെരുന്നാളും ഒത്തുവന്നതോടെയാണ് വിമാനക്കനമ്പനികള്‍ പതവുപോലെ ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇരട്ടിയിലധികം തുകയാണ് പല വിമാനക്കമ്പനികളും വര്‍ധിപ്പിച്ചിരിക്കുന്നത്.
നാട്ടിലെത്തി പെരുന്നാള്‍ ആഘോഷിച്ച് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കും അവധിയാഘോഷിക്കാന്‍ ഗള്‍ഫിലേക്ക് വിമാനം കയറാനിരിക്കുന്നവര്‍ക്കും ഇത്തവണയും വന്‍ നിരാശ തന്നെയാണുണ്ടായിരിക്കുന്നത്.
പെരുന്നാളും വേനലവധിയും ഒക്കെ ഒരുമിച്ച് വന്നതോടെ മാര്‍ച്ചില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. കേരളമുള്‍പ്പടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വന്‍ തുക നല്‍കിയാല്‍ മാത്രമേ പെരുന്നാള്‍ സമയം വിമാനയാത്രക്ക് കഴിയുകയുള്ളൂ.












