ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി. വിഷയത്തിൽ നരേന്ദ്രമോദിക്ക് നിശബ്ദത. കേന്ദ്ര സർക്കാർ എന്ത് കൊണ്ട് ഉത്തരവാദിത്വം നിർവഹിക്കുന്നില്ല. വായു മലിനീകരണത്തെക്കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്തണം.
ഇത് തടയുവാൻ കർമ്മ പദ്ധതി കൊണ്ടുവരണം. നമ്മുടെ കുട്ടികൾ ശുദ്ധവായു അർഹിക്കുന്നു. ഒഴിവു കഴിവുകളും ശ്രദ്ധ തിരിക്കലും അല്ല വേണ്ടത്. “വിഷവായു” ശ്വസിച്ചു വളർന്നപ്പോൾ തലസ്ഥാനത്തുടനീളമുള്ള കുടുംബങ്ങൾ ക്ഷീണിതരായി.
“മോദി ജി, ഇന്ത്യയിലെ കുട്ടികൾ നമ്മുടെ മുന്നിൽ ശ്വാസം മുട്ടുകയാണ്. നിങ്ങൾക്ക് എങ്ങനെ നിശബ്ദത പാലിക്കാൻ കഴിയും? നിങ്ങളുടെ സർക്കാർ എന്തുകൊണ്ടാണ് ഉത്തരവാദിത്തം കാണിക്കാത്തത്?” അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ ചോദിച്ചു.














