നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ഒക്ടോബർ ഒന്നോടെ
പൂർണ്ണമായും സർവീസുകൾ പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. AI 171 അപകടത്തിന് പിന്നാലെ മുൻകരുതൽ പരിശോധനകളുടെ ഭാഗമായും വ്യോമപാതകളിൽ നേരിട്ട് പ്രശ്നങ്ങൾ കാരണവുമായിരുന്നു സർവീസുകൾ നിർത്തി വച്ചിരുന്നത്