എയിംസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല. സാധ്യത പഠനം വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
സാധ്യത പഠനത്തിന്റെ കാര്യത്തിൽ മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. കേന്ദ്രം മറുപടി നൽകാൻ 4 ആഴ്ച കൂടി സമയം ചോദിച്ചു. ഇത്രയും സമയം നൽകാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയാണ് ഹർജി നൽകിയത്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനോട് സാധ്യത പഠനം നടത്തി സത്യവാങ്മൂലം സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഹർജി പരിഗണിച്ചപ്പോൾ നിർദേശിച്ചിരുന്നത്. കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തിരഞ്ഞെടുത്ത ഭൂമിയുള്ളത്.












