എഐ സാങ്കേതികവിദ്യ നിരീക്ഷണ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തിക്കും. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ 726 എഐ ക്യാമറകളാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അതിന് ശേഷം മാത്രമേ പിഴ ചുമത്തി തുടങ്ങൂ. സീറ്റ് ബെൽറ്റ്, വേഗത, മൊബൈൽ ഫോൺ ഉപയോഗം, പാർക്കിംഗ്, ഹെൽമെറ്റ് തുടങ്ങിയ ക്യാമറ നിരീക്ഷിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision