പത്തനംതിട്ട : വാഹനയാത്രികരുടെ നിയമ ലംഘനങ്ങൾ നിയന്ത്രിക്കാൻ സ്ഥാപിച്ച നിർമിത ബുദ്ധി ക്യാമറകൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ) കൺതുറക്കാൻ വൈകുന്നു. ജില്ലയിലെ പ്രധാന വീഥികളിൽ ഗതാഗത വകുപ്പ് സ്ഥാപിച്ച 46 ക്യാമറകളാണ് ഇനിയും പ്രവർത്തനക്ഷമമാകാത്തത്.
ഇവയുടെ ശരിയായ പ്രവർത്തനത്തിനു വേണ്ട സോഫ്റ്റ്‌വെയർ തയാറാകാത്തതാണ് പ്രതിസന്ധിയായിരിക്കുന്നത്.