അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടക്കമിട്ട് കണ്ണൂർ രൂപത

Date:

കണ്ണൂർ രൂപതയിൽ വിഭൂതി ബുധൻ മുതൽ കരുണയുടെ തിരുനാൾ വരെ ഇട മുറിയാതെ കരുണയുടെ ജപമാല പ്രാർത്ഥനായജ്ഞത്തിന് തുടക്കമിട്ടു. കഴിഞ്ഞ വിഭൂതി ബുധനാഴ്ച ബുധനാഴ്ച്ച രാവിലെ 6.30ന് രൂപതയുടെ ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങൾക്ക് ശേഷമാണ് കാരുണ്യ ഈശോയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് കണ്ണൂർ രൂപതാമെത്രാൻ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

രൂപതയിലെ 5095 – ഓളം വരുന്ന വിശ്വാസികൾ നോമ്പിന്റെ ആദ്യദിനം മുതൽ കരുണയുടെ തിരുനാൾദിനം വരെ മുറിയാതെ ഓരോ 15 മിനിറ്റിലും ഈ അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിൽ പങ്കാളികളാക്കി ദൈവജനത്തെ കൂടുതൽ കർമ്മോത്സുകരാക്കുകയാണ് ലക്ഷ്യം. പ്രത്യേകമായ 14 പ്രാർത്ഥനാ നിയോഗങ്ങൾക്കായാണ് യജ്ഞമെങ്കിലും പങ്കെടുക്കുന്ന ദൈവജനത്തിനു വ്യക്തിപരമായ നിയോഗങ്ങളും അഖണ്ഡ കരുണക്കൊന്തയിൽ ഉൾപ്പെടുത്താം. രൂപത മുഖപത്രമായ കണ്ണും കണ്ണാടിയും ലിറ്റർജി കമ്മീഷനും നേതൃത്വം നല്‍കുന്ന ഈ അഖണ്ഡ കരുണക്കൊന്ത യജ്ഞം കണ്ണൂർ രൂപതയിൽ ഇപ്പോൾ 5 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച മുതൽ

മാന്നാനം :ഇന്‍ഡ്യയിലെ ഐ.സി.എസ്.ഇ., ഐ.എസ.്ഇ. സ്‌കൂള്‍ബോര്‍ഡ്‌നടത്തുന്ന ദേശീയ കായികമത്സരങ്ങളുടെ ഭാഗമായി ആണ്‍കുട്ടികളുടെ...

എസ്ബിഐയിൽ 1497 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകൾ

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 4, മറ്റ് വിവരങ്ങളിവയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ്...

ചെങ്ങന്നൂർ-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പിന്നാലെ മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരനായ...

അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍

24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍...