പാലാ സെന്റ് തോമസ് പ്രസ്സിനു സമീപമുള്ള അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ആരംഭിച്ച വിഷു വിപണിയുടെ ഉദ്ഘാടനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ നിർവ്വഹിച്ചു .
. പാലാ: വിഷുവിനോടനുബന്ധിച്ച് പഴം, പച്ചക്കറി ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ട് കേരള സർക്കാർ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന വിഷു വിപണിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ സ ഹ കരണത്തോടെപാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് പ്രസ്സിനു സമീപമുള്ള അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ആരംഭിച്ച വിഷു വിപണിയുടെ ഉദ്ഘാടനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ നിർവ്വഹിച്ചു . എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു. ഗുണമേന്മയുള്ള വിവിധയിനം പച്ചക്കറി ഉൽപ്പന്നങ്ങളും പഴവർഗ്ഗങ്ങളും കണിക്കൊന്ന പൂക്കളും ലഭ്യമാകുന്ന വിഷു വിപണിയിൽ നിത്യോപയോഗസാധനങ്ങളും അവശ്യ വസ്തുക്കളും ലഭ്യമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision