കർഷക കമ്പനികളുടെ ജില്ലാ ശില്പശാല പാലായിൽ

Date:

പാലാ: നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപ്പറേഷന്റെ – എൻ.സി.ഡി.സി – നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ച ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളുടെ ഡയറക്ടർ ബോർഡ് / പ്രൊമോഷൻ കൗൺസിൽ അംഗങ്ങൾ, സി.ഇ.ഒ എന്നിവർക്കായുള്ള ഏകദിന ശില്പശാല ജൂലൈ പതിമൂന്നിന് ശനിയാഴ്ച പാലായിൽ നടക്കും.

രാവിലെ പത്തിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കയിലിന്റെ അദ്ധ്യക്ഷതയിൽ ഷാലോം പാസ്റ്ററൽ സെന്ററിൽ ആരംഭിക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം എൻ.സി.ഡി.സി റീജിയണൽ ഡയറക്ടർ കെ.എൻ. ശ്രീധരൻ നിർവ്വഹിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ശിൽപശാലയിൽ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ / വിവിധ ഏജൻസികളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളും സബ്സിഡി, ഗ്രാന്റ്, വായ്പ തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കും. “ആത്മ ” പ്രൊജക്ട് റിട്ടയേഡ് ഡയറക്ടർ ഗീത.കെ.ജെ, എറണാകുളം “ബാംകോ ” ചെയർമാൻ പി.ആർ. മുരളീധരൻ ,”ഇസാഫ് ” സ്റ്റേറ്റ് കോർഡിനേറ്റർ റോയി വി.എസ് തൃശൂർ, പാലക്കാട് “സീഡ് ” സ്റ്റേറ്റ് കോർഡിനേറ്റർ വികാസ് വിജയൻ , പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം തുടങ്ങിവർ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9447601428

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....