കോട്ടയം :കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയിൽ വിവിധങ്ങളായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുമ്പോൾ ഗ്രാമതലത്തിൽ കർഷകരെ കൂട്ടിയിണക്കി നിരവധിയായ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ ആഗ്രഹിക്കുന്ന സഹകരണ ബാങ്കുകൾ, ഇതര ഏജൻസികൾ, കർഷക കൂട്ടായ്മകൾ എന്നിവർക്കായി നൂതന കാർഷിക കർമ്മ പരിപാടികൾ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും കോട്ടയം ജില്ലയിൽ നിലവിലുള്ള സംഘാത കർഷക
സംരംഭകർക്ക് നബാർഡ്, എൻ.സി.ഡി.സി, എസ്.എഫ്.എ.സി,നാഫെഡ്, കേരളാ ബാങ്ക്, എസ്.എച്ച്.എം, കൃഷി,വ്യവസായ വകുപ്പുകൾ തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ കാർഷിക സംരംഭകത്വ സഹായ പദ്ധതികൾ വിശദീകരിക്കുന്നതിക്കുന്നതിനുമായുള്ള സെമിനാർ ഏപ്രിൽ ഇരുപത്തൊമ്പതിന് ചൊവ്വാഴ്ച രണ്ടു മണിക്ക് കോട്ടയത്തു നടക്കും. കോട്ടയം തിരുനക്കര മൈതാനത്തിന് സമീപം കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ഡയറക്ടർ ബോർഡംഗം കെ.ജെ. ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിക്കും. നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ്, കേരളാ ബാങ്കിൻ്റെ കൃഷി, അനുബന്ധ മേഖലകളുടെ റിസ്സോഴ്സ് പേഴ്സൺ ഷാജി സഖറിയ, നീലൂർ ബാങ്ക് & നീലൂർ എഫ്.പി.സി പ്രസിഡൻ്റ് മത്തച്ചൻ ഉറുമ്പുകാട്ട്, കാഞ്ഞിരമറ്റം അഗ്രോ
പ്രൊഡ്യൂസർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം ഡാൻ്റീസ് കൂനാനിക്കൽ , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം തുടങ്ങിയവർ ക്ലാസ്സ് നയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സഹകരണ സംഘങ്ങൾ, കർഷക സംരംഭക കൂട്ടായ്മകൾ, കർഷക ഉൽപ്പാദക കമ്പനികൾ, ഉൽപാദക സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. 9961668240.
