ന്യൂഡല്‍ഹി: പതിനെട്ടു വയസുകാരെ സൈനിക സേവനത്തിലേക്ക് എത്തിക്കുന്ന അഗ്നിപഥ് പദ്ധതിയ്ക്ക് തുടക്കമായി. കൗമാരക്കാര്‍ക്ക് നാലുവര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. ഈ പദ്ധതിയിലൂടെ ജിഡിപിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z
സൈനിക സേവനത്തിനായി എത്തുന്നവര്‍ക്ക് നാലു വര്‍ഷത്തെ സേവനത്തില്‍ മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം മുപ്പതിനായിരം രൂപയോളം പ്രതിമാസ ശമ്പളമായി ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സിനാണ് കൗമാരക്കാരായ സൈനികരുടെ കാര്യങ്ങള്‍ പരിപാലിക്കുന്നതിനുള്ള ചുമതല. നാലു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ശേഷം സ്വയം വിരമിയ്ക്കലും തേടാം. ഇങ്ങനെ വിരമിക്കുന്നവര്‍ക്ക് മറ്റ് മേഖലകളില്‍ ജോലി ലഭിക്കാനുള്ള സംവിധാനം സൈന്യം നേരിട്ട് ലഭ്യമാക്കുന്നതായിരിക്കും. കൗമാരക്കാരായ സൈനികരെ നേരിട്ട് യുദ്ധമുഖമല്ലാത്ത എല്ലാ മേഖലകളിലും നിയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.