ലഹരിക്കെതിരെ പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര യോഗം പാലാ ബിഷപ് ഹൗസില്‍ നടന്നു

Date:

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ മാരക ലഹരികളുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രൂപതാ കോര്‍പ്പറേറ്റിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെയും കാത്തലിക് മാനേജ്‌മെന്റ് സ്‌കൂളുകളിലെയും പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര യോഗം പാലാ ബിഷപ് ഹൗസില്‍ നടന്നു.
ഓഗസ്റ്റ് 2 വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

മാരക ലഹരിവിപത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രക്ഷകര്‍ത്താക്കളുടെ അഭിപ്രായ സ്വരൂപണത്തിനും പ്രവര്‍ത്തന പദ്ധതികള്‍ക്ക് യോഗത്തിൽ രൂപം നല്‍കി.
മനുഷ്യനന്മക്കായി ലഹരിക്കെതിരെ എന്നും എക്കാലവും കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുന്ന പാലാ രൂപതയും രൂപതയുടെ ടെമ്പറന്‍സ് കമ്മീഷനും നടത്തുന്ന ഈയൊരു നീക്കം പ്രദേശത്തെ രക്ഷകര്‍തൃസമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
യോഗത്തിന് വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.


എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിവിധ സ്‌കൂളുകളിലെ ഇരുന്നൂറോളം പി.ടി.എ. പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലി

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത...

സമർപ്പണ ജീവിതത്തിന്റെ 25 വർഷങ്ങൾ പിന്നിട്ടപ്പോൾ

പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് കോൺഗ്രിഗേഷനിൽ 9 സിസ്റ്റേഴ്സ് തങ്ങളുടെ...

ജമ്മു കാശ്മീര്‍ കിഷ്ത്വറിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു

ടു പാരാ സ്പെഷ്യല്‍ ഫോഴ്സിലെ രാകേഷ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്....

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം

 34 ഡ്രോണുകളാണ് യുക്രെയ്ൻ റഷ്യയിലേക്ക് പറത്തിയത്. രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു...