ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ
സർവകലാശാലയിലേക്ക് ജമ്മു കശ്മീർ പൊലീസും ഫരീദാബാദ് പൊലീസും പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് പത്തിലധികം ആളുകളെ കാണാതായ വിവരം പുറത്തറിയുന്നത്. കാണാതായവരിൽ 3 കശ്മീരികളാണ്.
ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കാണാതായവരിൽ പലരും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സൂചനയുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം ആരംഭിക്കുന്നത്.














