ഭാര്യയെ കൊലപ്പെടുത്തിയെന്ന് കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ഓഡിയോ സന്ദേശം. പാലക്കാടാണ് സംഭവം. പാലക്കാട് തൃത്താല ഒതളൂര്‍ കൊങ്ങശ്ശേരി വളപ്പില്‍ ഉഷ നന്ദിനി ആണ് മരിച്ചത്. ഭര്‍ത്താവ്
മുരളീധരനെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. ഉഷനന്ദിനി മാസങ്ങളോളമായി തളര്‍ന്ന് കിടപ്പിലായിരുന്നു.