ടുണീഷ്യയിൽ നിന്നുള്ള പലായന മധ്യേ മരുഭൂമി കടക്കുന്നതിനിടെ ഭാര്യയെയും ആറ് വയസ്സുള്ള മകളെയും നഷ്ട്ടപ്പെട്ട ആഫ്രിക്കൻ അഭയാര്‍ത്ഥിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി.
നവംബർ 17 വെള്ളിയാഴ്ച വത്തിക്കാൻ സിറ്റിയിലെ പേപ്പല്‍ വസതിയായ സാന്താ മാർട്ടയിൽ നടന്ന കൂടിക്കാഴ്ചയിൽ, മുപ്പതുകാരനായ എംബെംഗു നിംബിലോ ക്രെപിനാണ് തന്റെ സങ്കടക്കഥ കണ്ണീരോടെ പങ്കുവെച്ചത്. യഥാർത്ഥത്തിൽ കാമറൂണിൽ നിന്നുള്ള വ്യക്തിയാണ് ക്രെപിൻ. എന്നാൽ കാമറൂണിലെ ആംഗ്ലോഫോൺ പ്രതിസന്ധിയുടെ അക്രമത്തിനിടയിൽ തന്റെ മൂത്ത സഹോദരി കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്വന്തം രാജ്യം വിടാൻ തീരുമാനിക്കുകയായിരിന്നു.
2016 ൽ ലിബിയയിലെ കുടിയേറ്റ ക്യാമ്പിൽ താമസിക്കുമ്പോൾ, ഐവറി കോസ്റ്റിൽ നിന്നുള്ള മാറ്റില എന്ന യുവതിയെ കണ്ടുമുട്ടി. അവർ രണ്ടുപേരും മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താൻ അഞ്ച് തവണ ശ്രമിച്ചു. മാറ്റില ഗർഭിണിയായിരിക്കുമ്പോൾ, ഓരോ തവണയും അവരുടെ ശ്രമങ്ങൾ പരാജയപ്പെടുകയായിരിന്നു. പിന്നാലേ അവര്‍ ലിബിയൻ തടങ്കൽ കേന്ദ്രത്തില്‍ അടയ്ക്കപ്പെട്ടു. 2023 ജൂലൈയിൽ, തങ്ങളുടെ മകളായ മേരിക്ക് വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയോടെ ദമ്പതികൾ ടുണീഷ്യയിലേക്ക് പലായനം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അവിടെയെത്തിയപ്പോൾ ഉണ്ടായത് ദുരനുഭവം തന്നെയായിരിന്നു. ടുണീഷ്യൻ പോലീസ് അവരെ മർദ്ദിച്ചു, അവരെ വെള്ളമില്ലാത്ത വിദൂര മരുഭൂമിയിൽ ഉപേക്ഷിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision