spot_img

വാത്സല്യക്കൈകൾ തലയിൽ തൊട്ട് അനുഗ്രഹം; ജനമനസ്സുകൾ കീഴടക്കി ഷോൺ ജോർജിന്റെ പര്യടനം

Date:

പാലാ: തിരഞ്ഞെടുപ്പ് ചൂടിനിടയിലും ഹൃദയസ്പർശിയായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ പര്യടനവേദി. വോട്ടഭ്യർത്ഥനയുമായി എത്തിയ സ്ഥാനാർത്ഥിയെ സ്വന്തം മകനെയെന്നപോലെ നെറുകയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന വയോധികയായ അമ്മയുടെ ദൃശ്യം അണികളിലും നാട്ടുകാരിലും ഒരുപോലെ ആവേശം പടർത്തി.

പര്യടനത്തിനിടെ വീട്ടുമുറ്റത്തെത്തിയ ഷോണിനെ കണ്ടപ്പോൾ പ്രായത്തിന്റെ അവശതകൾ മറന്ന് പുറത്തേക്കുവന്ന അമ്മ, സ്ഥാനാർത്ഥിയെ അരികിലേക്ക് വിളിച്ച് നെറുകയിൽ കൈവെച്ച് പ്രാർത്ഥനയോടെ അനുഗ്രഹിക്കുകയായിരുന്നു. “മോന് നല്ലതുവരട്ടെ, ജയിച്ചു വരണമെന്ന്” ആശംസിച്ച അമ്മയുടെ സ്നേഹത്തിന് മുന്നിൽ വികാരാധീനനായാണ് സ്ഥാനാർത്ഥി കാണപ്പെട്ടത്.

ഈ അനുഗ്രഹം കേവലം ഒരു വോട്ടിനായുള്ള അഭ്യർത്ഥനയിലുപരി, മണ്ഡലത്തിലെ ജനങ്ങളുമായുള്ള ഹൃദയബന്ധത്തിന്റെ തെളിവാണെന്ന് ഷോൺ ജോർജ് പറഞ്ഞു. “അമ്മമാരുടെ ഈ പ്രാർത്ഥനയും അനുഗ്രഹവുമാണ് എന്റെ കരുത്ത്. നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ ഈ സ്നേഹം എനിക്ക് വലിയ ഊർജ്ജം നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം തുടരുന്ന സ്ഥാനാർത്ഥിക്ക് എല്ലായിടത്തും സമാനമായ രീതിയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related