വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ. ബെയിലിൻ ദാസിനെതിരെ കേസെടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ശ്യാമിലിയെ ക്രൂരമായി
മർദിച്ചെന്ന് എഫ്ഐആർ റിപ്പോർട്ട്. മുഖത്തടിച്ച് നിലത്തുവീഴ്ത്തി, എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും മുഖത്തടിച്ചതായും എഫ്ഐആർ. അഡ്വ. ബെയിലിൻ ദാസ് ഒളിവിൽ തുടരുന്നു.