പാലാ:ഭാരതീയ ജനതാ പാർട്ടി (BJP)പാലാ മണ്ഡലം പ്രസിഡന്റായി കൊഴുവനാൽ ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി മുൻ മണ്ഡലം ജനറൽ സെക്രട്ടറിയുമായാ അഡ്വ. ജി അനീഷ് ചുമതലയേറ്റു. കഴിഞ്ഞ ഒന്നര വർഷക്കാലമായി നിർജീവമായി കിടന്നിരുന്ന ബിജെപി പാലാ മണ്ഡലം കമ്മിറ്റി അനീഷ് ജിയുടെ വരവോടെ സടകുടഞെഴുന്നേറ്റ സംവിധാനമായി മാറുന്ന കാഴ്ചയായിരുന്നു ഇന്ന് വൈകുന്നേരം പാലാ കോ.ഓപറേറ്റീവ് ഹാളിൽ കാണാൻ സാധിച്ചത്.
വിവിധ സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച അനീഷ് ജി കഴിഞ്ഞ രണ്ടു മണ്ഡലം പ്രസിഡന്റു മാരുടെ കാലയളവിൽ ബിജെപി പാലാ മണ്ഡലം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് സംഘടനാ കഴിവ് തെളിയിച്ച വ്യക്തികൂടിയാണ്, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊഴുവനാലിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുത്ത ബിജെപി ജനപ്രതിനിധിയും അഡ്വ,ജി അനീഷ് തന്നെ,ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് കൊഴുവനാൽ പഞ്ചായത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനവിഭാങ്ങളെയും ചേർത്ത് പിടിച്ച മികച്ച ജനപ്രതി നിധി എന്നനിലയിൽ മറ്റു രാഷ്ട്രീയ സംഘടന നേതൃത്വം പോലും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് അഡ്വ,ജി അനീഷിന്റേത്,ബിജെപി പാലാ മണ്ഡലം പ്രസിഡന്റായി അനീഷ് വരുമ്പോൾ ബിജെപി പ്രവർത്തകരും ഏറെ ഉത്സാഹത്തിലാണ്,രാമപുരം ,കൊഴുവനാൽ അടക്കമുള്ള പഞ്ചായത്തുകളിൽ പാർട്ടിക്ക് ഭരണത്തിലേറാനുള്ള സാഹചര്യം ഒരുക്കേണ്ടതും കരൂർ, കടനാട്,പാലാ നഗരസഭ അടക്കമുള്ള പ്രദേശങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തി ശക്തമായ സാന്നിധ്യമാക്കി മാറ്റേണ്ടതും അഡ്വ,ജി അനീഷിന്റെ ഉത്തരവാദിത്തമാണ്.
പാലായിൽ അഭിഭാഷകനായി പ്രവർത്തിക്കുന്ന,ഏറെ നാളത്തെ ബിജെപി സംഘടനാ പ്രവർത്തന പരിചയമുള്ള അനീഷിനെ പാലാ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തത് ബിജെപിയുടെ സംസ്ഥാനതലം മുതൽ പഞ്ചായത്തു തലം വരെയുള്ള അഴിച്ചു പണിയുടെ ഭാഗമായാണ്,ഇന്ന് വൈകുന്നേരം പാലാ കോ ഓപറേറ്റിവ് ഹാളിൽ വെച്ച് നടന്ന പാർട്ടിയുടെ നേതൃമാറ്റ ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു,പാർട്ടിയുടെ മുതിർന്ന നേതാവായ അഡ്വ,നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ബി.വിജയകുമാർ,സംസ്ഥാന സമിതിയംഗവും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ രൺജിത്ത് ജി.മീനാഭൻ,സംസ്ഥാന സമിതിയംഗം എൻ.കെ. ശശികുമാർ, ന്യൂനപക്ഷ മോർച്ച ദേശീയ സമിതിയംഗം സുമിത്ത് ജോർജ്, ജില്ലാ ഖജാൻജി ഡോ.ശ്രീജിത്ത്,ജയൻ കരുണാകരൻ മറ്റു നേതാക്കൾ,മാധ്യമപ്രവർത്തകർ, പാർട്ടിയുടെ നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു,