പാലാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി കോളേജിൽ നാലുവർഷ ബിരുദ കോഴ്സിനുള്ള അഡ്മിഷിൻ ആരംഭിച്ചിരിക്കുന്നു. പ്ലസ്ടുവിന് 45% എങ്കിലും മാർക്ക് നേടിയിട്ടുള്ള ഏതൊരു വിദ്യാർത്ഥിക്കും ഈ കോഴ്സിൽ ചേരാം. ഹോസ്പിറ്റാലിറ്റി
മേഖലയെക്കുറിച്ച് പഠിപ്പിക്കുന്ന കേരളത്തിലെ കോളേജുകളിൽ ഏറ്റവും ഗുണനിലവാരം കാത്തുസൂക്ഷിക്കുന്ന കോളേജ് ആയത് കൊണ്ടാണ് സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി കോളേജിന് കഴിഞ്ഞ വർഷം NAAC അക്രഡിറ്റേഷൻ ലഭിച്ചത്. NAAC അക്രഡിറ്റേഷൻ കരസ്ഥമാക്കിയ കേരളത്തിലെ ഏക ഹോട്ടൽ മാനേജ്മെന്റ് കോളേജ് ആണ് സെന്റ് ജോസഫ്സ്. ഇവിടെനിന്ന് നാലു വർഷ BHM ബിരുദ കോഴ്സ് പഠിച്ച് പാസാകുന്ന വിദ്യാർഥികൾക്ക് വിദേശത്ത് മറ്റു കോഴ്സുകൾ ഒന്നും പഠിക്കാതെതന്നെ മികച്ച ശമ്പളത്തിൽ ഉയർന്ന ജോലി നേടാൻ
കഴിയും. മറ്റ് പ്രൊഫഷണൽ കോഴ്സുകളെ അപേക്ഷിച്ച് ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് പഠന ചെലവും കുറവാണ്, അതിലുപരി മറ്റു കോളേജുകളിൽ വച്ച് സെന്റ് ജോസഫ്സിൽ ഫീസും കുറവാണ്. ഈ കോഴ്സിൽ വിജയം നേടുന്നവർക്ക് ലോകോത്തരതലത്തിലാണ് ജോലി സാധ്യത. പെൺകുട്ടികൾക്ക് എച്ച് ആർ മാനേജേഴ്സ്, പ്ലേസ്മെന്റ് ഓഫീസേഴ്സ്, എയർലൈൻസ് & ക്രൂയിസ് ക്യാബിൻ ക്രൂസ്, എയർഹോസ്റ്റസ്മാർ, ഫ്രണ്ട് ഓഫീസ് മാനേജേഴ്സ്, എന്നീ രംഗങ്ങളിലും തിളങ്ങാനാവും. 2010 ൽ ആരംഭിച്ച ഈ സ്ഥാപനത്തിലെ 2025 വരെയുള്ള 12 ബാച്ചിലേയും 100% കുട്ടികൾക്കും മികച്ച
ശമ്പളത്തോടെ ഉയർന്ന ജോലികൾ നേടിക്കൊടുക്കുവാൻ സെന്റ് ജോസഫ്സിന്റെ പ്ലേസ്മെന്റ് സെല്ലിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ജർമ്മനി(8 പേർ ), ഇറ്റലി(2പേർ ),യുഎഇ (5പേർ ), കുവൈറ്റ് (12 പേർ),വിവിധ ക്രൂയിസ് ലൈനുകൾ (17 പേർ),എന്നിവിടങ്ങളിൽ നിന്നും നേരിട്ട് പ്ലേസ്മെന്റ് നടത്തപ്പെടുന്ന ഏക കോളേജും ഇതാണ്. കോഴ്സ് ഫീസിന്റെയും മറ്റ് സൗകര്യങ്ങളുടെയും വിശദാംശങ്ങൾ അറിയുവാൻ വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടുമായി നേരിട്ട് ബന്ധപ്പെടുക.
വിശദാംശങ്ങൾക്ക്:
8 5 9 3 9 6 7 6 7 6
8 5 2 1 7 2 7 6 5 7
8 9 2 1 7 3 8 6 4 3
6 2 8 2 7 1 4 6 2 2
വെബ്സൈറ്റ്- www.sjihmct.ac.in