ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ദേശീയപാത അതോറിറ്റിയാണ് പണം നൽകിയത്.
ബിജുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുന്നതിന് നിയമ തടസമുണ്ടെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു.
സർക്കാർ സഹായം ലഭിക്കുന്നതിൽ ചില തടസങ്ങൾ നിലനിൽക്കുന്നതായി കളക്ടർ അറിയിച്ചു. മനുഷ്യനിർമ്മിത ദുരന്തമായതിനാൽ ദുരന്തനിവാരണ നിയമ പ്രകാരം തുക നൽകാനാവില്ല.












