ആധാറിലെ വിലാസം മാറ്റാന്‍ ഇനി ഔദ്യോഗിക രേഖകള്‍ ഒന്നും തന്നെ ഹാജരാക്കേണ്ടതില്ല. യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിര്‍ദേശിക്കുന്നത് അനുസരിച്ച് ആധാറിലെ മേല്‍വിലാസം ഇനി എളുപ്പത്തില്‍ മാറ്റാം.മൈ ആധാര്‍ പോര്‍ട്ടലിലൂടെ ഇത് ചെയ്യാവുന്നതാണ്. ഇതിനാവശ്യമായ ഏക കാര്യം നിങ്ങളുടെ കുടുംബനാഥന്റെ അഥവാ കുടുംബനാഥയുടെ (ഹെഡ് ഓഫ് ദ ഫാമിലി- എച്ച്ഒഎഫ്) അനുമതി മാത്രമാണ്. 18 വയസിന് മുകളിലുള്ള ആര്‍ക്കും എച്ച്ഒഎഫ് ആകാന്‍ സാധിക്കും.
വിലാസം മാറ്റുന്നതിനായി പ്രസ്തുത വ്യക്തിയും കുടുംബനാഥനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ ആവശ്യമാണ്. റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കേറ്റ്, പാസ്പോര്‍ട്ട് തുടങ്ങി രണ്ട് പേരുടെയും പേര് പരാമര്‍ശിക്കുന്ന എന്തുരേഖയും തെളിവായി സമര്‍പ്പിക്കാം. വിലാസം മാറ്റുന്നതിനായി അപേക്ഷിക്കുമ്ബോള്‍ എച്ച്ഒഎഫിന് ഒരു ഒടിപി നമ്ബര്‍ ലഭിക്കും. ഇത് വേരിഫൈ ചെയ്യുകയും വേണം.
രണ്ട് പേരും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനായി രേഖ നല്കാന് കഴിഞ്ഞില്ലെങ്കില്‍ കുടുംബനാഥന്റെ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതിയാകും. UIDAI നിര്‍ദേശിക്കുന്ന മാതൃക പ്രകാരമാകണം സത്യവാങ്മൂലം തയ്യാറാക്കേണ്ടത്. തുടര്‍ന്ന് മൈ ആധാര്‍ പോര്‍ട്ടല്‍ വഴി മേല്‍വിലാസം തിരുത്തുകയോ മാറ്റുകയോ ചെയ്യാം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision