നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ സാമ്പത്തിക തിരുമറി തെളിഞ്ഞതോടെ പ്രതികൾ ഒളിവിൽ എന്ന് പോലീസ്. പ്രതികളെ
കസ്റ്റഡിയിലെടുക്കാൻ പോലീസ് നീക്കം തുടങ്ങി. രണ്ടുദിവസമായി പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. പ്രതികൾ തിരുവനന്തപുരം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ ഇന്നലെ മുൻകൂർ
ജാമ്യാപേക്ഷ നൽകി. അന്വേഷണസംഘം ഇന്ന് ബാങ്കിൽ നേരിട്ട് എത്തി പരിശോധന നടത്തും












