അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ 50-ാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം നവംബർ 2 ശനിയാഴ്‌ച ഭരണങ്ങാനത്ത്

Date:

ഭരണങ്ങാനം: ചെറുപുഷ്‌പം മിഷൻലീഗിൻ്റെ ആദ്യകാല ഡയറക്‌ടറും ഡി.എസ്.റ്റി., എം.എസ്.റ്റി. സഭകളുടെ സ്ഥാപകരിൽ ഒരാളുമായ ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേലിൻ്റെ 50-ാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം നവംബർ 2 ശനിയാഴ്‌ച രാവിലെ ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഈറ്റയ്ക്കക്കുന്നേൽ കുടുംബയോഗം പ്രസിഡൻ്റ് പ്രമോദ് ഫിലിപ്പ്, ട്രഷറർ ജോർജ് സെബാസ്റ്റ്യൻ എന്നിവർ പാലാ മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ അനേകം വൈദികർക്കും സന്യസ്‌തർക്കും മാർഗ്ഗദീപമായ ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേലിന്റെ അനുസ്‌മരണസമ്മേളനം സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൽ മാർ ജോർജ്ജ് ആലഞ്ചേരി നിർവ്വഹിക്കും.

കുടുംബയോഗം പ്രസിഡന്റ്റ് പ്രമോദ് ഈറ്റയ്ക്കക്കുന്നേൽ അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസ്‌ഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. റ്റി.ജെ. ജോസഫ് തോട്ടകര രചിച്ച ‘സീറോ മലബാർസഭ ആഗോളസഭയ്ക്ക് നൽകിയ പൊൻമുത്ത്’ എന്ന അനുസ്‌മരണപുസ്‌തകത്തിൻ്റെ പ്രകാശനം കർദ്ദിനാൾ നടത്തും.

ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ മെമ്മോറിയൽ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എം. ജയരാജ്, ജോസ് കെ. മാണി എം.പി., അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., മോൺസിഞ്ഞോർ ഡോ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സക്കറിയ അട്ടപ്പാട്ട്, ഫാ. സിറിൾ തയ്യിൽ, ജോസ് മാത്യു, ഡോ. നോയൽ മാത്യൂസ്, ഡോ. രാജേഷ് ബേബി, ജോർജ്ജ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി...

എം ആർ അജിത് കുമാറിന് തിരിച്ചടി

ADGP എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്ല. എം ആർ...

ആയിരങ്ങൾ അണിച്ചേർന്ന ജപമാല റാലി

ചെമ്മലമറ്റം : ജപമാല മാസാചരണ സമാപനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ...

കാറുകൾ തമ്മിൽ കുട്ടിയിടിച്ചു പരിക്കേറ്റ മരട് സ്വദേശികളായ രവി ചന്ദ്രൻ

പാലാ . കാറുകൾ തമ്മിൽ കുട്ടിയിടിച്ചു പരിക്കേറ്റ മരട് സ്വദേശികളായ രവി...