ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്യന്തം ആവേശംമുറ്റിനിന്ന മത്സരങ്ങളിലൊന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഇന്നലെ നടന്ന പോരാട്ടം. ഈ മത്സരത്തിനിടെ
ശുഭ്മാന്‍ ഗില്ല് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരുമായി തര്‍ക്കിച്ചത് എന്തിനാണെന്ന് മനസിലായിരുന്നില്ലെങ്കിലും അത് ക്രീസില്‍ അടിച്ചു കസറി നിന്ന അഭിഷേക്ശര്‍മ്മക്കെതിരായി
ഗുജറാത്ത് എടുത്ത വിക്കറ്റ് റിവ്യൂവിനെ തുടര്‍ന്നായിരുന്നുവെന്ന വിവരങ്ങള്‍ പിന്നീടാണ് മനസിലായത്. 14-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ യോര്‍ക്കര്‍ അഭിഷേക് ശര്‍മ്മയുടെ പാഡില്‍
കൃത്യമായി തട്ടിയെന്ന ധാരണയിലായിരുന്നു ശുഭ്മാന്‍ ഗില്ല് അടക്കമുള്ള ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍. അതിനാല്‍ തന്നെ ഡിആര്‍എസ് കോള്‍ എടുക്കാന്‍ ഒട്ടും താമസവും വന്നില്ല. എന്നാല്‍ ഫലം
ഗുജറാത്തിന് അനുകൂലമായിരുന്നില്ല. ഇതോടെയാണ് ശുഭ്മാന്‍ ഗില്‍ അതൃപ്തനായി ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.