അഭിമന്യു വധക്കേസ് പ്രതികളുടെ വിടുതൽ ഹർജി ഇന്ന് എറണാകുളം ജില്ലാ കോടതി പരിഗണിക്കും. കേസിൽ കാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 30 പ്രതികളാണുള്ളത്.
8 വർഷമായിട്ടും കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
അടുത്ത മാസം വിചാരണ ആരംഭിക്കുമെന്ന് പ്രോസിക്യൂഷൻ പറയുന്നത്. 16 പേർക്കെതിരേ 1500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 16 പ്രതികളുടെ വിചാരണയാണ് ആദ്യം നടക്കുക.












