ചെമ്മലമറ്റം: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ‘ആവണി 2025’ എന്ന പേരിൽ വിപുലമായ ഓണാഘോഷം നടന്നു. രാവിലെ 9:30-ന് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പുലികളി, തിരുവാതിരക്കളി തുടങ്ങിയ കലാപരിപാടികൾക്ക് പുറമെ മലയാളി മാമൻ – മലയാളി മങ്ക മത്സരങ്ങളും കറിക്ക് അരിയൽ മത്സരവും നടന്നു. വിദ്യാർത്ഥികളും അധ്യാപകരും പരിപാടികളിൽ സജീവമായി പങ്കെടുത്തു. തുടർന്ന്, സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യയും പായസവും ഒരുക്കി.
ഓണാഘോഷ പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, അധ്യാപക-അനധ്യാപക ജീവനക്കാർ, സ്കൂൾ പി.ടി.എ. എന്നിവർ നേതൃത്വം നൽകി.














