ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനങ്ങൾ വിശദീകരിക്കുന്ന മന്ത്രി വി എൻ വാസവൻ നയിക്കുന്ന വികസന സന്ദേശ ജാഥക്ക് ഉജ്ജ്വല സ്വീകരണം. പേരൂർ എസ്എൻഡിപി ജംങ്ഷനിൽ ഉദ്ഘാടനം ചെയ്ത ജാഥ രണ്ടാം ദിനം മാന്നാനത്ത് നിന്ന് ആരംഭിച്ചു. അഞ്ച് വർഷക്കാലം നടപ്പിലാക്കിയതും നിർമാണം അന്തിമഘട്ടത്തിലായതുമായ വിവിധ പദ്ധതികൾ മന്ത്രി വിശദീകരിച്ചു. ഭാവിയിൽ വിഭാവനം ചെയ്യാൻ ലക്ഷ്യമിടുന്ന പദ്ധതികളും പങ്കുവെച്ചു. ഏറ്റുമാനൂർ നഗരത്തിലെ ഗതാഗതം കൂടുതൽ അനായാസമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ,പട്ടിത്താനം മണർകാട് ബൈപ്പാസിന് കുറുകെ പാറകണ്ടത്ത് പാല റോഡിൽ ഫ്ലൈ ഓവർ,
നഗരത്തിനു ചുറ്റുമുള്ള റിംഗ് റോഡ്, ടൂറിസത്തിന് കരുത്തേകാൻ അയ്മനത്ത് വാട്ടർ തീം പാർക്ക്, ഫയർ സ്റ്റേഷൻ, തുടങ്ങി ഒട്ടനവധി കാഴ്ചപ്പാടുകൾ പങ്കുവെച്ചു. കോട്ടയം മെഡിക്കൽ കോളേജ് വികസനം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചാവറ മ്യൂസിയം, എം ജി യുണിവേഴ്സിറ്റി തുടങ്ങി ഒട്ടനവധി വികസനങ്ങൾ ജനങ്ങളുമായി സംവദിച്ചു.
യുഡിഎഫ് കാലത്തെ അന്തകാരം നിറഞ്ഞ കാലഘട്ടത്തിൽ നിന്ന് എൽഡിഎഫ് ഭരിക്കുന്ന ഇന്നത്തെ പ്രകാശപൂരിതമായ കാലം സംജാതമായതെങ്ങനെയെന്ന് നാം മനസിലാക്കണമെന്നും എൽഡിഎഫ് വികസന കാഴ്ചപ്പാടുകൾ കൃത്യമായി ആവിഷ്കരിച്ചതിൻ്റെ ഫലമാണ് ഇന്ന് കാണുന്ന നവകേരളമെന്നും മന്ത്രി പറഞ്ഞു. മാന്നാനം കവല ,
അതിരമ്പുഴ ആട്ടുകാരൻ കവല മാത്യു എൻ സെബാസ്റ്റ്യൻ്റെ വസതി, പുന്നത്തുറ കവല, പ്രാവട്ടം ആയിരവേലി എന്നിവിടങ്ങളിലാണ് ജാഥയോടനുബന്ധിച്ച് സ്വീകരണങ്ങൾ ഒരുക്കിയത്. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ ടി ആർ രഘുനാഥൻ, കെ എൻ വേണുഗോപാൽ, റെജി സക്കറിയ, കെ എം രാധാകൃഷ്ണൻ, കെ ഐ കുഞ്ഞച്ചൻ, രാജീവ് നെല്ലിക്കുന്നേൽ, വി ജയപ്രകാശ്, എം എസ് സാനു, ഇ എസ് ബിജു,ബാബു ജോർജ്, കെ വി പുരുഷൻ, ജോസ് ഇടവഴിക്കൽ, ജോസ് ടോം, സിബി സെബാസ്റ്റ്യൻ, പി എൻ സാബു, ജോഷി ഇലഞ്ഞിയിൽ, ജില്ല പഞ്ചായത്തംഗം ജിം അലക്സ്, റോബിൻ ജോസഫ്, ആഷ റെജി , തോമസ് കൊട്ടൂർ, കെ ആർ സനൽ, കെ പി ശ്രീനി എന്നിവർ സംസാരിച്ചു.
ഫോട്ടോ: മന്ത്രി വി എൻ വാസവന് പുന്നത്തറയിൽ നൽകിയ സ്വീകരണം.












