മൂന്നാം സര്‍ക്കാര്‍ വരാതിരിക്കാനുള്ള കാരണം എങ്ങനെ നോക്കിയാലും കാണാന്‍ സാധിക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വരുന്നോ അത്രയും ക്ഷീണമായിരിക്കും ബിജെപിക്ക് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം, മദ്യ നയം, സര്‍ക്കാര്‍ നികുതിപ്പണമുപയോഗിച്ച് പിആര്‍ ചെയ്യുന്നുവെന്ന ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു.













