സെൻ്റ് ആൻ്റണീസ് ഹെസ്കൂളിൽനിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരം നൽകി ആദരിച്ചു .ശ്രീ.ജോസ് .കെ . മണി എം.പി സമ്മേളനം ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിച്ചു. വ്യക്തമായ കാഴ്ചപ്പാടുകളും നവമായ മറ്റവും
ഉൾക്കൊണ്ട് മുന്നേറാൻ ശ്രീ ജോസ് കെ. മാണി എം.പി കുട്ടികളെ ഓർമിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻറ് ശ്രീ. സുനീഷ് മാനാമ്പുറം സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നു .ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. ജോസഫ് മുളഞ്ഞനാൽ മുഖ്യപ്രഭാഷണം നടത്തി .അസോസിയേഷൻ
ഭാരവാഹികൾ, ശ്രീ. നിർമ്മലാ ജിമ്മി – ജില്ലാ പഞ്ചായത്ത് മെമ്പർ ,പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.മത്തായി മാത്യു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജീന സിറിയക് , സ്കൂൾ അസിസ്റ്റൻറ് മാനേജർ ജോസഫ് തേവർപറമ്പിൽ, പിടിഎ പ്രസിഡൻറ് ശ്രീ.ജോതിഷ് കോക്കപ്പുറംഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.












