തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി മൂന്ന് ദിവസമായി
വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്.