രാജ്യത്ത് സംഘടിത ഗാന്ധി നിന്ദ നടക്കുന്നതിനാൽ ഗാന്ധിയെ വീണ്ടെടുക്കുന്നതിന് രണ്ടാം വിമോചന സമരം ആവശ്യമായിരിക്കുന്നുവെന്ന് പ്രസ്താവിച്ച ഗാന്ധിയനും എം.ജി. സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ സിറിയക് തോമസിനെ ഗാന്ധിദർശൻ സമിതി ഭാരവാഹികൾ പാലായിൽ ആദരിച്ചു.
സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.എൻ. ഹർഷകുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ശ്രീരാമചന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് കെ.ജി. പ്രസന്നൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.ഡി. പ്രകാശൻ, ധനഞ്ജയൻ വൈക്കം എന്നിവർ പങ്കെടുത്തു.












