യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കൂറ്റൻ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും
അദ്ദേഹം പ്രസംഗിക്കുമെന്ന് ഷാഫി പറമ്പിൽ എം പി. ഇന്ന് വൈകിട്ട് 4 മണിക്ക് രാഹുൽ ഗാന്ധി എത്തും. പ്രവർത്തകർക്ക് നിർദേശം നൽകി. റാലിയിൽ പങ്കെടുത്ത ശേഷം ഇന്ന് തിരിച്ച് പോകും. ക്യാമ്പയിന്റെ ഭാഗമായി വീണ്ടും കേരളത്തിൽ എത്തും.
ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജനങ്ങൾക്കായി നൽകുന്ന ഇന്ദിര ഗ്യാരന്റി രാഹുൽ ഗാന്ധി പ്രഖ്യാപിക്കും. അഞ്ച് സെക്ടറും ഒരു വകുപ്പും ഉൾപ്പെടെ 6 ഇന്ദിര ഗ്യാരണ്ടികൾ അദ്ദേഹം പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.















