പില്‍ക്കാലത്ത് ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു പുറകോട്ടുപോയ ബ്രിട്ടനില്‍ ക്രിസ്തു വിശ്വാസത്തിന്റെ പുനരുജ്ജീവനം സാക്ഷ്യപ്പെടുത്തി ഒന്നരലക്ഷത്തോളം പൗരന്മാരുടെ റാലി.
ഇംഗ്ലീഷ് ഡിഫൻസ് ലീഗ് മുന്‍ നേതാവ് ടോമി റോബിൻസണിന്റെ നേതൃത്വത്തില്‍ “യുണൈറ്റ് ദി കിംഗ്ഡം” എന്ന പ്രമേയവുമായി ലണ്ടനില്‍ നടത്തിയ റാലി യൂറോപ്പിന്റെ ക്രിസ്തീയ വ്യക്തിത്വത്തിലേക്ക് മടങ്ങുന്നതിനുള്ള ആഹ്വാനമായിരിന്നു.
കുരിശും ബൈബിള്‍ വചനവും പതാകകളുമായിട്ടായിരിന്നു റാലിയില്‍ അണിനിരന്നവര്‍ പങ്കെടുത്തത്.













