കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സമർപ്പിച്ചു. ശനിയാഴ്ച കോട്ടയം ആർ.ഡി.ഒ (റിട്ടേണിംഗ് ഓഫീസർ) മുൻപാകെയാണ് ഔദ്യോഗികമായി പത്രിക നല്കും
ശനിയാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലും നടന്ന പ്രത്യേക പ്രാർത്ഥനകളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കബറിടത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തിയ ശേഷം സ്ഥാനാർത്ഥിയും പ്രവർത്തകരും കോട്ടയത്തേക്ക് തിരിച്ചു.
കോട്ടയത്തെത്തിയ സ്ഥാനാർത്ഥി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിക്കും . തുടർന്ന് ഗാന്ധി സ്ക്വയറിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കാൽനടയായാണ് കോട്ടയം താലൂക്ക് ഓഫീസിലേക്ക് നീങ്ങി റിട്ടേണിംഗ് ഓഫീസർക്ക് പത്രിക കൈമാറും .















