കനത്ത മഴയെ തുടർന്ന് തൃശൂർ കോർപ്പറേഷന് മുന്നിലെ കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിൽ മറിഞ്ഞുവീണു. നഗരത്തിലെ ഏറ്റവും കൂടുതൽ വാഹനങ്ങളും മറ്റും കടന്നുപോകുന്ന പാതയിലാണ്
അപകടം. ഇന്ന് ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലുമായിരുന്നു തൃശൂർ കോർപ്പറേഷന് മുന്നിലെ മുൻസിപ്പൽ ബസ്സ് സ്റ്റാൻഡിന് സമീപമുണ്ടായ അപകടം. അപകടത്തിൽ രണ്ട് ഓട്ടോറിക്ഷകൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.