പാലാ: നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വീണ്ടും വിജയം
ഭർത്താവ് ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്തു നിന്നും ഭാര്യ ബെറ്റി ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് വിജയിച്ചത്.ഇരു വാർഡിലും 3 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്.
ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും ചെയർപേഴ്സൺ പദവി അലങ്കരിച്ചിരുന്നു.














