ഫറോക്ക് സ്വദേശി കെ.ടി. അഹമ്മദിന്റെയും, പി.കെ. നെസീമയുടെയും മകൾ അബ്റാറ(6) ആണ് മരിച്ചത്. ബാലുശ്ശേരി കരിയാത്തുംപാറയിലെ പുഴയിലാണ് മുങ്ങിമരിച്ചത്.
ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബ്റാറ.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയിൽ എത്തിയത്. പുഴയിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം.












