പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്ഘാടനം രാവിലെ 9 മണിക്ക് പാലാ കാത്തീദ്രൽ പള്ളിയിൽ പരിശുദ്ധ കുർബാനയോടെ ആരംഭിച്ചു.
സിറോ മലബാർ സഭയുടെ തലവൻ മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ ഓർമ്മ ദിനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സന്ദേശം നൽകുകയായിരുന്നു . പുനർജനിക്കുന്ന ഒരു വയൽ സംസ്കാരം പിതാവ് രൂപീകരിച്ചു.












