ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേക്കാണ് ചർച്ചകൾ നീങ്ങുന്നതെന്ന് ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങൾക്കും ഗുണകരമായ, ന്യായമായ ഒരു വ്യാപാരകരാറിൽ ഉടൻ തന്നെ അമേരിക്കയും ഇന്ത്യയും എത്തിച്ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“നിലവിൽ ഇന്ത്യ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിലും, വൈകാതെ അവർ വീണ്ടും സ്‌നേഹിച്ചുതുടങ്ങും,” എന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.












