ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ അരൂര്‍ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. അന്വേഷണം വേഗത്തിലാക്കാന്‍ എഡിജിപി എച്ച് വെങ്കടേഷ്, അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി.
മര്‍ദനത്തിന് കൂട്ടുനിന്ന സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. പ്രതാപചന്ദ്രനെതിരായ കേസ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഷൈമോളും കുടുംബവും.
ഷൈമോളുടെയും, ഭര്‍ത്താവ് ബെന്‍ജോ ബേബിയുടെയും നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയായിരുന്നു കെ ജി പ്രതാപചന്ദ്രന് സസ്‌പെന്‍ഷന്‍. മര്‍ദനം നേരിട്ട എന്‍ ജെ ഷൈമോള്‍ക്കും ഭര്‍ത്താവ് ബെന്‍ജോ ബേബിക്കുമെതിരായ പൊലീസ് നുണക്കഥയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊളിഞ്ഞു.












