കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം ജില്ലയിൽ ഇന്നു വൈകിട്ട് നാലുമണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടക്കും. കൃത്യം നാലുമണിക്ക് 30 സെക്കൻഡ് ദൈർഘ്യമുള്ള അലാറം മൂന്നുതവണ
മുഴുങ്ങും. ജില്ലയിൽ ദുരന്തനിവാരണ അതോറിട്ടിയുടെ സൈറണുകൾ സ്ഥാപിച്ചിട്ടുള്ള അഞ്ചിടങ്ങളിലും നഗരസഭകളിലെയും അലാറം മുഴങ്ങും. 4.30 ന് നടപടികൾ പൂർത്തിയാക്കിയുള്ള
അലാറം മൂന്നുതവണ മുഴങ്ങും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മോക്ഡ്രിൽ പ്രകാരമുള്ള നിർദേശങ്ങൾ പാലിച്ച് ജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും അഭ്യർഥിക്കുന്നു.