ഭരണങ്ങാനം മേരിഗിരി ആശുപത്രി പ്ലാറ്റിനം ജൂബിലി രക്തദാന ക്യാമ്പ്

spot_img

Date:

പാലാ: ഭരണങ്ങാനം മേരിഗിരി ആശുപത്രി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്ലാറ്റിനം ജൂബിലി രക്തദാന ക്യാമ്പ് ഇന്ന് രാവിലെ 10.30 ന് മേരിഗിരി ആശുപത്രിയിൽ നടക്കും.എഴുപത്തഞ്ച് വർഷങ്ങളുടെ ആഘോഷങ്ങളുടെ പ്രതീകമായി ആശുപത്രിയിലെ ഡോക്ടർമാരും സിസ്റ്റർമാരും നേഴ്സുമാരും മറ്റു ജീവനക്കാരും ഉൾപ്പടെ 75 പേരാണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യുന്നത്.

ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സണ്ണി മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തും, ഈരാറ്റുപേട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടറും പാലാ ബ്ലഡ് ഫോറം ജോയിന്റ് കൺവീനറുമായ ബാബു സെബാസ്റ്റ്യൻ, ആരോഗ്യ വകുപ്പ് മാസ്സ് മീഡിയാ ഓഫീസർ ഡോമി ജോൺ, അഡ്വ.ഫാ.സിബി പാറടിയിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ റെജി മാത്യു വടക്കേമേച്ചേരിൽ,
ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മിനി തോമസ്, അസി. അഡ്മിനിസ്ട്രേറ്റർ ജോസ്ബിൻ മാത്യു, ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ ആലീസ് ഔസേപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിക്കും.

സംസ്ഥാനത്തെ തന്നെ ആദ്യ ബ്ലഡ് ബാങ്കുകളിൽ ഒന്നാണ് ആശുപത്രിയോട് അനുബന്ധിച്ചുള്ള ഐ എച്ച് എം ബ്ലഡ് ബാങ്ക് . ഈ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിക്കുന്നത്. പാലാ ജനറൽ ആശുപത്രി ഉൾപ്പടെയുള്ള ആശുപത്രികളിലെ രോഗികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഈ ബ്ലഡ് ബാങ്കിൽ രക്തം നൽകി വരുന്നുണ്ട്. പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാ മാസവും തന്ന സന്നദ്ധ രക്തദാന ക്യാമ്പുകൾ നടന്നു വരുന്നു. ഒരാശുപത്രിയുടെ ജൂബിലിയോടനുബന്ധിച്ച് അവിടുത്തെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു രക്തദാന ക്യാമ്പ് നടത്തപ്പെടുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related