കൊച്ചി: സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടത്തുന്ന വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയവിവരം പ്രസിദ്ധപ്പെടുത്തി. മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണു തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കുക. ഏപ്രിൽ 2, ഓശാന ഞായറാഴ്ച രാവിലെ 7 മണിക്ക് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വി. കുർബാനയും നടക്കും.
ഏപ്രിൽ 6, പെസഹാ വ്യാഴാഴ്ച രാവിലെ 7 മണിക്ക് കാലുകഴുകൽ ശുശ്രൂഷയും തുടര്‍ന്നു വി. കുർബാനയും നടക്കും. ഏപ്രിൽ 7, പീഡാനുഭവവെള്ളിയാഴ്ച രാവിലെ 7മണിക്ക് പീഡാനുഭവ വായന, വി. കുർബാന സ്വീകരണം, കുരിശിന്റെ വഴി എന്ന രീതിയിലാണ് ക്രമീകരണം. ഏപ്രിൽ 8, വലിയ ശനി, രാവിലെ 7മണിക്ക് വലിയ ശനിയുടെ കർമങ്ങൾ, വി. കുർബാന എന്നിവ നടക്കും. ഏപ്രിൽ 9, ഉയിർപ്പു ഞായറാഴ്ച രാത്രി 11.30നു ഉയിർപ്പിന്റെ കർമങ്ങള്‍ ആരംഭിക്കും. വി. കുർബാനയും നടക്കും. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ലായെന്ന് സഭാനേതൃത്വം അറിയിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision