ആർച്ച്ബിഷപ്പ് ജോസഫ് പാമ്പ്ലാനിയുടെ കർഷകർക്ക് വേണ്ടിയുള്ള നിലപാടിനെതിരെ മുൻ മന്ത്രിയും ഭരണപക്ഷ എം.എൽ.എ. യുമായ കെ. ടി. ജലീൽ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു.വിവാദ പ്രസ്താവന നടത്തിയ ജലീലിനെ ജയിലിലടയ്ക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
അതിജീവനത്തിനും നിലനിൽപ്പിനുമായി പൊരുതുന്ന കർഷകർക്കൊപ്പം നിന്ന് കത്തോലിക്ക കോൺഗ്രസ് കർഷക പ്രതിഷേധ ജ്വാലയിൽ വെച്ച്, റബ്ബറിന് 300 രൂ വില നൽകണമെന്ന് ശക്തമായ നിലപാട് എടുത്ത തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ അധിക്ഷേപിക്കുകയും, ഹീനമായ രീതിയിൽ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കുകയും ചെയ്ത കെ. ടി ജലീലിൽ ഒരു എം.എൽ.എ ആണ് എന്ന് പറയുന്നതു പോലും മലയാളക്കരയ്ക്ക് അപമാനമാണ്.
കർഷക വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭരണ പ്രതിപക്ഷ നേതൃത്വങ്ങൾ നടത്തുന്ന സംഘടിത ശ്രമങ്ങളും മാർ പാംപ്ലാനിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങളും കണ്ടില്ല എന്ന് നടിക്കാൻ ആവില്ല എന്ന് കത്തോലിക്ക കോൺഗ്രസ് കൂട്ടിച്ചേർത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision