ചേർപ്പുങ്കൽ : വീടിനുള്ളിലെ നഷ്ടപ്പെടലാണ് ഏറ്റവും വലിയ നഷ്ടപ്പെടൽ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്, ചേർപ്പുങ്കൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസഗിക്കുകയായിരുന്നു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. നഷ്ടപ്പെടുന്ന നാണയങ്ങൾ നിരവധി ആണെന്നും, ദൈവ വചനം ഉപയോഗിച്ച് നമ്മുടെ ഹൃദയത്തെ ഇളക്കിമറിച്ച് തൂത്തു തുടച്ച് കഴുകി വൃത്തിയാക്കാനുള്ള അവസരമാണ് ഈ ബൈബിൾ കൺവെൻഷൻ അദ്ദേഹം പറഞ്ഞു.

വൈകിട്ട് 4:00മണിക്ക് ജപമാലയോടെ ആരംഭിച്ച കൺവെൻഷനിൽ ഫൊറോനാ വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. മാത്യു കാലായിൽ, ഫാ. ജെയിംസ് കുടിലിൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു. തുടർന്ന് ഫാ. ഡൊമിനിക് വാളമ്മനാൽ വചനസന്ദേശം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
