മലപ്പുറം: സംസ്ഥാനത്ത് 317 സ്പെഷ്യൽ സ്കൂളുകളിലായി 25,000ത്തിൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്. അതിനിടെ സാമൂഹ്യനീതി വകുപ്പിന്റെ അലംഭാവത്താൽ 60 സ്പെഷ്യൽ സ്കൂളുകളുടെ രജിസ്ട്രേഷൻ പുതുക്കൽ മുടങ്ങിയതോടെ സർക്കാരിന്റെ സാമ്ബത്തിക സഹായം സ്കൂളുകൾക്ക് നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

3,700 ഓളം കുട്ടികൾ ഈ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. സ്പെഷ്യൽ സ്കൂളുകളുടെ രജിസ്ട്രേഷൻ മൂന്നുവർഷം കൂടുമ്ബോൾ പുതുക്കണം. വിദ്യാർത്ഥികളുടെ എണ്ണമടക്കം ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഇവർ സ്കൂളുകളിലെത്തി പരിശോധിച്ച് റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് സമർപ്പിക്കും. ഇവിടെ നിന്നുള്ള സർട്ടിഫിക്കറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിൽ സമർപ്പിച്ചാലേ ശമ്ബളവും ആനുകൂല്യങ്ങളും അനുവദിക്കൂ. ജീവനക്കാരുടെ കുറവുമൂലം സമയബന്ധിതമായി പരിശോധന നടത്താനാവുന്നില്ലെന്നാണ് സാമൂഹ്യനീതി വകുപ്പിന്റെ വാദം. എന്നാൽ അലംഭാവമാണ് കാരണമെന്ന് സ്പെഷ്യൽ സ്കൂൾ അധികൃതർ പറയുന്നു.
അതേസമയം, രജിസ്ട്രേഷനുണ്ടെങ്കിലേ അദ്ധ്യാപകരുടെ ഓണറേറിയം, സ്കൂളിനുള്ള ഗ്രാന്റ് എന്നിവ ലഭിക്കൂ. അദ്ധ്യാപകർക്ക് 33,000 രൂപയും ആയമാർക്ക് 18,000 രൂപയും മാസവേതനമായും കുട്ടികളുടെ എണ്ണമനുസരിച്ച് 6 ലക്ഷം മുതൽ 45 ലക്ഷം വരെ ഗ്രാന്റായും ലഭിക്കും. വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിന് 1,500 രൂപയും അനുവദിക്കുന്നുണ്ട്. ആറ് മാസത്തിലധികമായി രജിസ്ട്രേഷൻ പുതുക്കി കിട്ടാത്ത സ്കൂളുകളുണ്ട്.
രജിസ്ട്രേഷൻ പുതുക്കാത്ത സ്കൂളുകൾ ഇവ :
- മലപ്പുറം – 15
- എറണാകുളം-15
- കണ്ണൂർ – 7
- കോഴിക്കോട് – 6
- തൃശൂർ – 5
- കാസർഗോഡ് – 4
- വയനാട് – 3
- തിരുവനന്തപുരം – 2
- കോട്ടയം – 2
- പാലക്കാട് – 1
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
