പാലാ:കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ പാലാ രൂപതക്ക് വേണ്ടി അഭിഷിക്തരായ നവവൈദികരെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്‌തു. രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധീരി അദ്ധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ ഉദ്ഘാടനം ചെയ്‌തു.
ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ജോയി കണിപ്പറമ്പിൽ, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, ശ്രീമതി. സിന്ധു ജയിബു, ടോമി കണ്ണിറ്റുമ്യാലിൽ, ബെന്നി കിണറ്റുകര, ജോബിൻ പുതിയടത്തുചാലിൽ, രാജേഷ് പാറയിൽ, ശ്രീമതി. ലിബി മണിമല, ബേബിച്ചൻ എട്ടേട്ട്, ക്ലിൻ്റ് അരീപ്ലാക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. നവവൈദികർ നന്ദി പറഞ്ഞു.












